ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായിട്ടുള്ളതല്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള

160

കോഴിക്കോട് : ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായിട്ടുള്ളതല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. കമ്മ്യൂണിസ്റ്റുകാർ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതിനായിട്ടാണ് കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിക്കാന്‍ വീടുകളില്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ, പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NO COMMENTS