തിരുവനന്തപുരം : പി സി ജോര്‍ജന്റെ വരവ് തുടക്കം മാത്രമാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇനിയും കൂടുതല്‍ ക്രൈസ്തവര്‍ എന്‍ഡിപിയില്‍ എത്തും, ജോര്‍ജിന്റെ വരവ് ഇതിന് തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ചയോടെ പുതിയ സാഹചര്യം ഉരുത്തിരിയും. കൃസ്ത്യന്‍ സമൂഹത്തോട് വളരെ സഹകരിച്ച് പോകാന്‍ പറ്റിയ സാഹചര്യമാണിതെന്നും, ഇതിലൂടെ ബിജെപിക്ക് പാര്‍ലമെന്റ് സീറ്റ് നേടിയെടുക്കാന്‍ കഴിയുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേർത്തു.