തിരുവനന്തപുരം : ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത നിലപാട് ജനവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നിട്ടു കൂടി പിണറായിക്ക് എങ്ങനെ ഇത്ര ക്രൂരനാകാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവും ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും മറ്റ് ജനപ്രതിനിധികളും അവലോകനയോഗം ബഹിഷ്‌കരിച്ചിരുന്നു.