തിരുവനന്തപുരം : ഏതൊക്കെ ശക്തികള്‍ എതിര്‍ത്താലും ശബരിമലയെ സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രതിരോധനിര സൃഷ്ടിക്കാന്‍ ബിജെപി മുന്‍ നിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ സമരം ശക്തമാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ ദുരുദേശത്തോടെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.