തിരുവനന്തപുരം : പെണ്‍കുട്ടികള്‍ക്ക് തുല്യ നീതിയും അധികാരവും നിഷേധിക്കപ്പെടുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ബേട്ടി ബചാവോ ബേട്ടി പഠാവോ പരിപാടിയുടെ ഭാഗമായി ഹിമാചല്‍ സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റയും ആഭിമുഖ്യത്തില്‍ രാജ്ഭവനില്‍ നടന്ന സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം 1084:1000 ആണ്. പലയിടങ്ങളിലും സ്ത്രീ അനുപാതം ഉയരുന്നുണ്ട്. ലിംഗസമത്വം യാഥാര്‍ത്ഥ്യമാക്കാന്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇതിന് സ്ത്രീകളുടെ ധീരമായ ചുവടുവയ്പുകളും ലക്ഷ്യബോധവും മാനിക്കപ്പെടണം. ട്രാസ്ജന്‍ഡര്‍ വിഭാഗത്തിലുള്‍പ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു നീതി ലഭിക്കുന്നതിനും നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും” ഗവര്‍ണര്‍ പറഞ്ഞു.