തിരുവനന്തപുരം : മാഹിയിലെ രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച് ഗവര്‍ണര്‍ പി സദാശിവം സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ ആശങ്കയറിച്ച ഗവര്‍ണര്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് ആരാഞ്ഞു.
തിങ്കളാഴ്ച രാത്രി അരമണിക്കൂര്‍ ഇടവേളയില്‍ മാഹിയില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയത്.