തിരുവനന്തപുരം : പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം മുന്നോട്ടുള്ള വഴി എന്ന വിഷയത്തെ ആസ്പദമാക്കി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ്(ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിച്ച കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര കേരളത്തിന്റെ പുനുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി പാടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിന്ന് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ വേണ്ടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യ ചെലവുകള്‍ കുറയ്ക്കണം. ദുരന്തനിവാരണ വരവു ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ സുതാര്യമാക്കുകയും അത് നങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനായി മാതൃഭാഷയില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വികസനങ്ങള്‍ നടത്താന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. പ്രളയ കാലത്ത് കേരളം നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ രാ്യത്തിന് മാതൃകയാണെന്നും അതില്‍ മത്സ്യ തൊഴിലാളികളുടെ പങ്ക് വളരെ വലുതാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.