തിരുവനന്തപുരം: മന്ത്രി എം.എം മണിക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ജനപ്രതിനിധികള്‍ നാവുപയോഗിക്കുമ്പോള് സൂക്ഷിച്ചുപയോഗിക്കണം. വാക്കുകള്‍ സമൂഹത്തിലുണ്ടാക്കുന്ന ആഘാതമറിഞ്ഞ് പെരുമാറുന്നതാണ് ഉചിതമെന്നും സ്പീക്കര്‍ പറഞ്ഞു. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച് സംസാരിച്ച മണിക്കെതിരെ പാര്‍ട്ടിയും വനിതാ നേതാക്കളുമടക്കം വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പൊമ്പിളൈ ഒരുമൈയോട് മാപ്പ് പറയില്ലെന്നുമാണ് എംഎം മണി ആവര്‍ത്തിക്കുന്നത്.