തിരുവനന്തപുരം: ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വിവിധ സ്ഥാപനങ്ങള്‍ തമ്മിലുള്ള അധികാരത്തര്‍ക്കമായി ഇതിനെ കാണരുതെന്നും കൂടാതെ സൗഹൃദവും സംവാദവും ജനാധിപത്യത്തിന് ശക്തിപകരുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.