തിരുവനന്തപുരം : എടപ്പാളിലെ സിനിമ തിയേറ്റര്‍ പീഡനം സംബന്ധിച്ച പരാതി ദിവസങ്ങളോളം പൂഴ്ത്തി വെയ്ക്കാന്‍ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. നിരുത്തരവാദപരമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.