തിരുവനന്തപുരം : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി അവബോധന സെമിനാറിന്റെ ഉദ്ഘാടനവും ഹരിത വിദ്യാലയ പുരസ്കാര സമർപ്പണവും വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. കെ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഹരിത വിദ്യാലയങ്ങൾക്കുള്ള പുരസ്കാരദാനം നടത്തി. പ്രശസ്തർ അടങ്ങുന്ന പ്രത്യേക പാനലാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. കേരളത്തിൻറെ പച്ചപ്പിന്റെ അടിത്തറയായ തണ്ണീർത്തടങ്ങൾ സമ്പത്തായ നദികൾ ഇവയോട് നാം എങ്ങനെ പെരുമാറി എന്നുള്ളത് ഒരുപക്ഷേ പുതുതലമുറയ്ക്ക് ബോധം ഉണ്ടാകണമെന്നില്ല. ഭാരതപ്പുഴയുടെ പുനരുജ്ജീവനം നിലച്ചു. പുഴയുടെ ഓരങ്ങളിൽ ഉള്ള തണ്ണീർത്തടങ്ങളുടെ നാശത്തെ കൂടെയാണ് ഇത് സൂചിപ്പിക്കുന്നത്. മലയാള സംസ്കാരത്തിന്റെ സമ്പന്നതയിൽ ഉള്ള നിള നദി മരിച്ചുപോയിരിക്കുന്നു. മനുഷ്യനിർമ്മിതയാൽ ഇവ വറ്റിവരണ്ട് ഇല്ലാതായിരിക്കുന്നു. സംരക്ഷണയജ്ഞം എന്നോണം ഇവയൊക്കെ നിലനിർത്തേണ്ടത് ജനങ്ങളുടെ കടമയാണ്. പ്രത്യേക പരാമർശം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും സ്പീക്കർ അഭിനന്ദിച്ചു. ചടങ്ങിൽ മലിനീകരണ ബോർഡ് ചെയർമാൻ ശ്രീ കെ. സജീവൻ, ബോർഡ് അംഗങ്ങൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.