കൊച്ചി: ഇടപ്പള്ളി അഞ്ചുമനയില്‍ പി.ടി. തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വസ്തുകച്ചവടത്തിനിടെ ആദായ നികുതി വകുപ്പ് പണം പിടികൂടിയ സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ ആവശ്യപ്പെട്ടു. 1998 ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്ത കരാര്‍ പ്രകാരം സ്ഥലം നാല് സെന്‍റാണ്. ഇത് വാങ്ങിയ വി.എസ്. രാമകൃഷ്ണന് എം.എല്‍.എയുടെ സുഹൃത്താണ്. ബാങ്കിലൂടെ പണം കൈമാറണമെന്ന കരാര്‍ ലംഘിക്കാന്‍ ഒക്ടോബര്‍ രണ്ടിന് നിര്‍ദേശിച്ചത് എം.എല്‍.എയാണെന്നും ഇക്കാര്യത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍ നിഷ്കളങ്കനാണെന്നും മോഹനന്‍ പറഞ്ഞു.
വീട്ടില്‍ കൊണ്ടുവന്ന ഒരു പെട്ടിയിലാണ് പണം ഉണ്ടായിരുന്നത്. 50 ലക്ഷം രൂപ രാമകൃഷ്ണെന്റ വെണ്ണലയിലെ വീട്ടില്‍നിന്ന് പിടികൂടി. പറഞ്ഞതിെന്റ പകുതി പണം നല്‍കി കരാര്‍ ഒപ്പിടാന്‍ നടത്തിയ ശ്രമമാണ് ആദായ നികുതി വകുപ്പിെന്റ ഇടപെടലില്‍ പാളിയത്.
എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മേശയിലേക്ക് 500 രൂപ കെട്ടുകള്‍ അടങ്ങിയ ബാഗ് തുറന്നിട്ടപ്പോഴാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ വന്നത്. ഇതോടെ ഇറങ്ങിയോടിയ രാമകൃഷ്ണനെ വീട്ടിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ബലമായി തിരിച്ചുകൊണ്ടുവന്നു. എം.എല്‍.എ തിടുക്കത്തില്‍ സ്ഥലം വിട്ടതാണെന്നും മോഹനന്‍ പറഞ്ഞു.കള്ളപ്പണ ഇടപാടില്‍ പങ്കാളിയായ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടി തൃക്കാക്കര മണ്ഡലത്തില്‍ സമരം ആരംഭിക്കും.
1.03 കോടിക്ക് ധാരണയായ വസ്തുകച്ചവടം എം.എല്‍.എ ഇടപെട്ടാണ് 80 ലക്ഷമാക്കിയതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.