പള്‍സര്‍ സുനി രക്ഷപെട്ടതില്‍ നിര്‍മാതാവിനു പങ്കില്ലെന്ന് പി.ടി തോമസ്

158

കൊച്ചി: നടിയ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപെട്ടതില്‍ നിര്‍മാതാവായ ആന്റോ ജോസഫിനു പങ്കില്ലെന്ന് പി.ടി. തോമസ് എംഎല്‍എ. പൊലീസിന്റെയും സംവിധായകന്റെയും തന്റെയും മുന്നില്‍വച്ചാണ് ആന്റോ ജോസഫ് ഫോണ്‍ ചെയ്തത്. സുനി ഫോണ്‍ എടുത്തപ്പോള്‍ ആന്റോ ജോസഫ് എസിപിക്കു ഫോണ്‍ കൈമാറി. എന്നാല്‍ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോണ്‍ ബന്ധം വിച്ഛേദിച്ചെന്നും പി.ടി. തോമസ് അറിയിച്ചു.അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്ന മൊഴിയും എംഎല്‍എ സ്ഥിരീകരിച്ചു. ഇക്കാര്യം അക്രമികള്‍ നടിയോടു പറഞ്ഞു. തമ്മനത്തെ ഫ്ലാറ്റിലെത്തിച്ചു ഉപദ്രവിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും മൊഴിയുണ്ട്. അവിടെ 20 പേരുണ്ടെന്നും മയക്കുമരുന്നു കുത്തിവച്ച്‌ ഉപദ്രവിക്കുമെന്നും ഇവര്‍ നടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY