കൊച്ചി : നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം നിരാശപ്പെടുത്തിയെന്ന് പി.ടി. തോമസ് എംഎല്‍എ. ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണമെന്നും പി.ടി. തോമസ് പറഞ്ഞു. ആക്രമണത്തിനിരയായ നടിക്ക് അമ്മ നല്‍കിയ പിന്തുണ നാട്യം മാത്രമായിരുന്നു. കുറച്ചു പേര്‍ മാത്രമാണ് സിനിമാ മേഖലയില്‍നിന്ന് നടിക്ക് പിന്തുണ നല്‍കിയതെന്നും പി.ടി. തോമസ് കൂട്ടിച്ചേർത്തു.