കൊച്ചിയിലെ സദാചാര ഗുണ്ടായിസം കേരളത്തിന് അപമാനകരം; പി.ടി തോമസ് എം.എല്‍.എ

255

തിരുവനന്തപുരം: കൊച്ചിയില്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ സദാചാര ഗുണ്ടകള്‍ ചമഞ്ഞ് ശിവസേന നടത്തിയ അഴിഞ്ഞാട്ടം കേരളത്തിന് അപമാനകരമാണന്ന് പി.ടി തോമസ് എം.എല്‍.എ. ലോകവനിതാ ദിനത്തില്‍ തന്നെ കൊച്ചിയില്‍ ഇത് സംഭവിച്ചത് എല്ലാവരേയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സദാചാര ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും അഴീക്കല്‍ ബീച്ചിലും കനകക്കുന്ന് മ്യൂസിയം പരിസരത്തും സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടിയപ്പോള്‍ പിണറായി സര്‍ക്കാര്‍ കാട്ടിയ മൗനമാണ് സദചാര ഗുണ്ടകള്‍ക്ക് നിറഞ്ഞാടാന്‍ ധൈര്യം വന്നത്. ഈ വിഷയം ഇന്ന് നിയമസഭയില്‍ ഉന്നയിക്കുമെന്നും പി.ടി തോമസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY