കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിശബ്ദത സംശയകരമെന്ന് പി ടി തോമസ് എംഎല്‍എ.വലിയ യോഗം വിളിച്ച് പ്രതികരിച്ചവര്‍ പിന്നെ മിണ്ടാതിരിക്കുകയാണ്. സംഭവത്തിലെ ഗൂഢാലോചന പുറത്തുവരുന്നത് ആരൊക്കെയോ ഭയക്കുന്നുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണഘട്ടത്തില്‍ ഒരു നടന്റെയും പേര് പറയുന്നില്ല. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലന്നും മുഖ്യമന്ത്രി ചിലത് മറച്ചു വെയ്ക്കുന്നുണ്ടെന്നും പി ടി തോമസ് ആരോപിച്ചു.