നടി ആക്രമിക്കപ്പെട്ട കേസ്: പിടി തോമസ് എംഎല്‍എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

217

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പിടി തോമസ് എംഎല്‍എയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. നേരത്തെ, എംഎല്‍എമാരായ മുകേഷ്, അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു.
കേസില്‍ തുടക്കം മുതല്‍ സജീവമായി ഇടപ്പെട്ട ജനപ്രതിനിധിയാണ് പിടി തോമസ്. ആക്രമിക്കപ്പെട്ട വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതും പിടി തോമസായിരുന്നു. എന്നിട്ടും പിടി തോമസില്‍ നിന്ന് മൊഴിയെടുത്തിരുന്നില്ല. തന്നില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടാത്തത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

NO COMMENTS