കാണ്‍പൂര്‍: പി.ടി ഉഷ കാണ്‍പുര്‍ ഐ.ഐ.ടിയുടെ ഡോകടറേറ്റ് സ്വീകരിച്ചു. അത്ലറ്റ്, പരിശീലക എന്നീ നിലകളില്‍ ഇന്ത്യന്‍ കായികരംഗത്തിനും ഇന്ത്യയിലെ സ്ത്രീകള്‍ക്കും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പി.ടി ഉഷക്ക് ഡോക്ടറേറ്റ് നല്‍കിയത്. 2002ല്‍ കണ്ണൂര്‍ സര്‍വകലാശാലയാണ് ഇതിന് മുമ്പ് അവര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയത്.കാണ്‍പൂരിലെ ഐ ഐ ടി കാമ്പസിലാണ് ഡോക്ടറേറ്റ് ദാന ചടങ്ങ് നടന്നത്.