തിരുവനന്തപുരം: ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ പി.ടി ഉഷ കായികമന്ത്രി എ.സി. മൊയ്തീനു വിശദീകരണം നൽകി. ലോക ചാമ്പ്യൻഷിപ്പിനു പങ്കെടുക്കാനുള്ള യോഗ്യത മാനദണ്ഡങ്ങൾ ചിത്രയ്ക്ക് ഇല്ലായിരുന്നു എന്ന അത്‌ലറ്റിക് ഫെഡറേഷൻ കണ്ടെത്തലിൽ നിരീക്ഷക എന്ന നിലയിൽ തനിക്കു ഇടപെടാൻ സാധിക്കില്ലായിരുന്നുവെന്നാണ് ഉഷ അറിയിച്ചത്.