ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് കേരളാ ഹൈകോടതി വിധി മാനിച്ച് പി.യു ചിത്രയെ പങ്കെടുപ്പിക്കണമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍.ഹൈകോടതി വിധി മാനിക്കണമെന്നും വിധിക്കെതിരെ അപ്പീല്‍ പോകരുതെന്നും മന്ത്രി അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
വൈല്‍ഡ് കാര്‍ഡ് നല്‍കി ചിത്രയെ മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്നും മന്ത്രി അസോസിയേഷനോട് വ്യക്തമാക്കി.ആഗ്‌സ്റ്റ് നാലിനാണ് ലണ്ടനില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുന്നത്. ഇതില്‍ പെങ്കടുക്കുന്നതിനുള്ള ഇന്ത്യന്‍ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയും അവസാനിച്ചിരുന്നു. അത്‌ലറ്റിക് ഫെഡറേഷന്റെ ശക്തമായ ഇടപെടലിലൂടെ മാത്രമേ ചിത്രക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമായിരുന്നുള്ളു.എന്നാല്‍ അതിന് വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍.