മലപ്പുറം: നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം. കണക്കില്‍പ്പെടാത്ത ഭൂമി കൈവശം വെച്ചെന്നുള്ള പരാതിയിലാണ് അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്‍വറിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ നാല് വില്ലേജ് ഓഫീസുകള്‍ക്ക് കത്ത് നല്‍കി.