മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കാന്‍ ഉത്തരവ്.
രണ്ടാഴചയ്ക്കകം തടയണ പൊളിക്കണമെന്ന് ദുരന്ത നിവാരണ സമിതിയാണ് അറിയിച്ചത്. സ്ഥലമുടമ പൊളിച്ചുമാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണകൂടം തടയണ പൊളിച്ചുമാറ്റുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കലക്ടറുടെ ചേമ്ബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചെറുകിട ജലസേചന വിഭാഗത്തിനാണ് തടയണ പൊളിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. വെറ്റിലപ്പാറ വില്ലേജ് ഓഫീസിലേക്ക് ഇതു സംബന്ധിച്ച ഉത്തരവ് അയച്ചു. ചീങ്കണ്ണിപ്പാലിയിലാണ് നിയമം ലംഘിച്ച് എംഎല്‍എ തടയണ നിര്‍മ്മിച്ചത്. എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ ശുപാര്‍ശ ചെയ്തിരുന്നു.