മലപ്പുറം : ചീങ്കണ്ണിപ്പാലിയിലെ ടയണ തന്റേതല്ലെന്ന് പി.വി.അന്‍വര്‍ എം.എല്‍എ. തടയണയുടെ കാര്യത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ല. നിയമം അതിന്റെ വഴിക്കുപോകുമെന്നും തീരുമാനമെടുക്കേണ്ടത് ഉടമസ്ഥരാണെന്നും എം.എല്‍എ പറഞ്ഞു. അതേസമയം പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ നോട്ടീസ് ഇറക്കിയിരുന്നു. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയാണ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടാഴ്ച്ചക്കുള്ളില്‍ തടയണ പൊളിച്ചുമാറ്റിയിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റും. ചെറുകിട ജലസേചന വകുപ്പിനായിരിക്കും ചുമതല. ഇതിന്റെ ചെലവ് സ്ഥലമുടമയില്‍ നിന്ന് ഈടാക്കും.