മലപ്പുറം: മലപ്പുറം ചീങ്കണ്ണിപ്പാലിയില്‍ താന്‍ തടയണയോ കുളമോ നിര്‍മിച്ചിട്ടില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. ആരോപണവിധേയമായ തടയണയുളള സ്ഥലം തന്റേതല്ല. ഈ വസ്തുവാങ്ങാന്‍ കരാറെഴുതിയെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. തടയണ പൊളിക്കുന്നതിന് സബ് കലക്ടര്‍ നല്കിയ നോട്ടിസിലാണ് എം.എല്‍.എയുടെ വിശദീകരണം.