തിരുവനന്തപുരം: പി.വി.അന്‍വര്‍ എം.എല്‍.എക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ആദായ നികുതി വകുപ്പിന്റെ കോട്ടയം യൂണിറ്റിനാണ് അന്വേഷണ ചുമതല.
തന്റെ ആസ്തിക്ക് അനുസരിച്ചുള്ള നികുതി അടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. എം.എല്‍.എ 10 വര്‍ഷമായി നികുതി അടക്കുന്നില്ലെന്നും പരാതിയുണ്ട്. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലുള്ള പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ക്ക് നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചതാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അന്വേഷണം.