തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ അന്വേഷണം. ഫയര്‍ ആന്റ് സേഫ്റ്റി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.
ചെറുകിട വ്യവസായ യൂണിറ്റിന്റേതായ വെറും 100 രൂപയുടെ ലൈസന്‍സ് മാത്രമാണ് പാര്‍ക്കിനുള്ളത്. ഇതുസംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.