അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം സ്ഥിതീകരിച്ച്‌ കളക്ടറുടെ റിപ്പോര്‍ട്ട്

256

നിലമ്ബൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനം സ്ഥിതീകരിച്ച്‌ കോഴിക്കോട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എയുടെ കക്കാടംപൊയില്‍ പാര്‍ക്കില്‍ അനധികൃത നിര്‍മാണങ്ങളുണ്ടെന്നും കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃതമായി നിര്‍മിച്ചവ ഉടന്‍ പൊളിച്ചു മാറ്റണമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. പി.വി.അന്‍വര്‍ എംഎല്‍എക്ക് അനധികൃത ഭൂമി കൈവശമുണ്ടെന്നും കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്‍ക്ക് നിര്‍മാണത്തില്‍ അംഗീകരിച്ച പ്ലാനില്‍ വ്യത്യാസമുണ്ടായതായും കളക്ടര്‍ കണ്ടെത്തി.

NO COMMENTS