ഹൈദരാബാദ്: റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ അഭിമാന താരം പി.വി സിന്ധു ബാഡ്മിന്റൺ കോർട്ടിൽനിന്ന് ഇനി നേരെ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക്. ആന്ധ്രാപ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത ജോലി സിന്ധു സ്വീകരിച്ചു. സിന്ധുവിന്റെ മാതാവ് വിജയ എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് വാര്‍ത്ത സ്ഥിരീകരിച്ചു. ഡപ്യൂട്ടി കളക്ടർ തസ്തികയിലുള്ള ജോലിയാണ് സിന്ധുവിന് നൽകുന്നത്. റിയോയിലെ മെഡല്‍ നേട്ടത്തിന് ശേഷം ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് സിന്ധുവിന് ഗ്രൂപ്പ്-1 ഉദ്യോഗസ്ഥയായുള്ള ജോലി വാഗ്ദാനം ചെയ്തത്. ഒളിന്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത് ലറ്റാണ് സിന്ധു. നിലവിൽ ബിപിസിഎലിലാണ് സിന്ധു ജോലി ചെയ്യുന്നത്. ഹൈദരാബാദ് ഓഫീസിൽ അസിസ്റ്റന്റ് മാനേജരാണ് സിന്ധു.