ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ലോക റാങ്കിങ്ങില്‍ 39ാം സ്ഥാനക്കാരിയായ ഇന്‍ഡൊനീഷ്യയുടെ ദിനാര്‍ ദിയാഫ്ഒ ഔസ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 2112, 214. അരമണിക്കൂര്‍ മാത്രമാണ് മത്സരം നീണ്ടു നിന്നത്.
എന്നാല്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം എച്ച.എസ് പ്രണോയിക്ക് തോല്‍വി നേരിട്ടു. ലോക ഇരുപത്തിരണ്ടാം നമ്ബര്‍ താരമായ പ്രണോയ് ആറാം സീഡായ ചൈനീസ് താരം ഹൂവേ ടിയാനോടാണ് തോറ്റത്. സ്കോര്‍: 21- 13, 21- 5.