ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനെ തോല്‍പ്പിച്ച് പി വി സിന്ധു ഫൈനലില്‍. ന്യൂഡല്‍ഹിയിലെ സിറി ഫോര്‍ട്ട് സ്പോര്‍ട്സ് കോംപ്ലക്സില്‍ മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ 21-18, 14-21, 21-14 എന്ന സ്കോറിനാണ് രണ്ടാം സീഡിനെതിരെ ആറാം സീഡായ സിന്ധുവിന്റെ വിജയം. കരോളിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. നേരത്തെ ജപ്പാനീസ് താരം അകെന്‍ യാമുഞ്ചിയെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് (21-16, 21-14) പരാജയപ്പെടുത്തിയാണ് രണ്ടു തവണ ലോക ചാമ്ബ്യനായ കരോളിന മാരിന്‍ ഫൈനലിലെത്തിയത്. ആദ്യ ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും 21-18-ന് സിന്ധു നേടി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സുങ് ജി ഹ്യുണ്‍ 14-21 -ന് ഗെയിം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെ 21-14-ന് നേടിയാണ് സിന്ധു ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഇതിന് മുമ്ബ് പത്ത് തവണ സിന്ധുവും സുങ് ജി ഹ്യുന്നും ഏറ്റുമുട്ടിയപ്പോള്‍ ആറു മത്സരങ്ങളിലും വിജയം സിന്ധുവിനായിരുന്നു. നാലെണ്ണം കൊറിയക്കൊപ്പവും നിന്നു. റിയോ ഒളിമ്ബിക്സ് ഫൈനലില്‍ സ്വര്‍ണ മെഡല്‍ കൈവിട്ടതിന് കരോളിന മാരിനോട് കണക്ക് തീര്‍ക്കാന്‍ സിന്ധുവിന് കിട്ടിയ അവസരമാണ് നാളെ നടക്കുന്ന ഫൈനല്‍.