ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി.വി. സിന്ധുവിന്. കലാശപ്പോരാട്ടത്തില്‍ സ്പെയിനിന്റെ കരോലിന മാരിനെ പരാജയപ്പെടുത്തിയാണ് സൂപ്പര്‍ സീരിസ് വനിതാ വിഭാഗം ചാമ്ബ്യനായത്. ആദ്യസെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ 21-18ന് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റ് 19-14ന് നേടി മരിനെ നിഷ്പ്രഭയാക്കി.