വുഹാന്‍: ഇന്ത്യയുടെ ഒളിമ്ബിക് വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധു ഏഷ്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ക്വാട്ടറില്‍ ചൈനയുടെ ഹെ ബിംഗ്ജാവോയോട് തോറ്റാണ് സിന്ധു പുറത്തായത്. എട്ടാം സീഡായ ഹെ നാലാം സീഡായ സിന്ധുവിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് വീഴ്ത്തിയത്. ആദ്യ സെറ്റ് സിന്ധു നേടിയെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ ഹെ സ്വന്തമാക്കി സെമിയിലേക്ക് മുന്നേറി. സ്കോര്‍: 21-15, 14-21, 22-24. ഇതോടെ ടൂര്‍ണമെന്റില്‍ നിന്നു ലോകറാങ്കിംഗുള്ള താരങ്ങളെല്ലാം പുറത്തായി.