ഹൈദരാബാദ്: റിയോ ഒളിമ്ബിക്സിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു ഡപ്യൂട്ടി കളക്ടറായി ചുമതലയേറ്റെടുത്തു. പരിശീലനത്തിനായി സിന്ധുവിനെ കൃഷ്ണ ജില്ലയില്‍ നിയമിച്ചു. ലാന്‍ഡ് അഡ്മിനിസ്ട്രേഷന് ചീഫ് കമ്മീഷണര്‍ അനില്‍ ചന്ദ്ര പുനീതില്നിന്നാണ് ഉത്തരാദിത്വം ഏറ്റെടുത്തത്. ഇന്നലെ വൈകുന്നേരം കൃഷ്ണ ജില്ലയില്‍ എത്തി കളക്ടര്‍ ബി. ലക്ഷ്മി കാന്തത്തെ സിന്ധു സന്ദര്‍ശിച്ച് ജോലിയില്‍ പ്രവേശിച്ചുനിലവില് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ഭരത് പെട്രോളിയത്തിലെ ഡെപ്യൂട്ടി മാനേജറാണ് സിന്ധു.ഒളിമ്ബിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് പി.വി സിന്ധു.