ടോക്യോ: ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍: 18-21 8-21. ആദ്യ ഗെയിം 18-21ന് കൈവിട്ട സിന്ധുവിന് രണ്ടാ ഗെയിമില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 11-4 സ്കോറിന് ലീഡെടുത്ത ജപ്പാനീസ് താരം 21-8ന് ജയം നേടുകയായിരുന്നു.