വിദേശ കോച്ച്‌ വേണ്ട: പിവി സിന്ധു

257

ഹൈദരാബാദ്: തന്റെ കോച്ച്‌ ഗോപിചന്ദിനെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കി റിയോ ഒളിംപിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടിയ ഇന്ത്യയുടെ വെള്ളികിലുക്കം പിവി സിന്ധു. തുടര്‍ന്നും തനിക്ക് കോച്ചായി ഗോപിചന്ദ് തന്നെ മതിയെന്നും സിന്ധു വ്യക്തമാക്കി.
തെലങ്കാന ഉപമുഖ്യമന്ത്രി മെഹ്മൂദ് അലിയാണ് സിന്ധുവിന് പുതിയ കോച്ചിനെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. റിയോ ഒളിംപിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടിയ സിന്ധുവിന് അടുത്ത തവണ സ്വര്‍ണ്ണം നേടാന്‍ മികച്ച വിദേശ കോച്ചിനെ നല്‍കാമെന്നായിരുന്നു മഹ്മമൂദിന്റെ വാഗ്ദാനം. ഇത് നിരസിച്ച സിന്ധു മന്ത്രിയുടെ നിര്‍ദേശത്തോട് പ്രതികരിക്കാനില്ലെന്നും എന്റെ ഏറ്റവും നല്ല കോച്ച്‌ ഗോപിചന്ദ് തന്നെയാണെന്നും പറഞ്ഞു.

ഒളിംപിക്സ് കഴിഞ്ഞ് നാട്ടിലത്തിയ സിന്ധുവും ഗോപിചന്ദും അനുമോദന ചടങ്ങുകളിലും സ്വീകരണ പരിപാടികളിലും പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള അഭിനന്ദനപ്രവാഹങ്ങളാണ് സിന്ധുവിനേയും ഗോപിചന്ദിനേയും തേടിയെത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയ്ക്ക് കൂടൂതല്‍ ഒളിംപിക്സ് മെഡലുകള്‍ നേടണമെങ്കില്‍ അത്ലറ്റിക്സ് മേഖലയെ കൂടൂതല്‍ മെച്ചപ്പെടുത്തണമെന്ന് ഗോപി ചന്ദ് പറഞ്ഞു. അതിനായി സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് മികച്ച സംവിധാനങ്ങളൊരുക്കണമെന്നും ഗോപിചന്ദ് പറഞ്ഞു. നമുക്ക് നല്ലൊരു സംവിധാനമില്ല എന്നുള്ളതാണ് പ്രശ്നം. നല്ല സംവിധാനത്തിനു മാത്രമേ രാജ്യത്ത് മെഡലുകള്‍ കൊണ്ടുവരാന്‍ കഴിയൂ എന്നും ഗോചിചന്ദ് പറഞ്ഞു.

NO COMMENTS

LEAVE A REPLY