പി.വി.സിന്ധു മത്സരത്തില്‍ ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലി വിവാദ പ്രസ്താവനയുമായി സ്പേണ്‍സര്‍ രംഗത്ത്. മൂന്നു കോടി രൂപയ്ക്കായിരുന്നു ഇന്ത്യന്‍ ഒളിന്പിക്സ് അസോസിയേഷനുമായി വസ്ത്രത്തിന്‍റെ സ്പോണ്‍സര്‍ കരാറില്‍ ലൈ-നിങ് ഒപ്പിട്ടത്. എന്നാല്‍ മത്സരത്തില്‍ സിന്ധുവും മറ്റുതാരങ്ങളും ലൈ-നിങ് വസ്ത്രം ഉപയോഗിച്ചില്ല എന്ന ആരോപണമാണ് സ്പോണ്‍സര്‍ ഉന്നയിച്ചത്.സ്പോണ്‍സര്‍ ചെയ്ത വസ്ത്രങ്ങള്‍ സിന്ധു ഉള്‍പ്പെടെ ഒരുകൂട്ടം കായികതാരങ്ങള്‍ ധരിച്ചില്ലെന്നാണ് പരാതി. ഇതു സംബന്ധിച്ച് അസോസിയേഷന് പരാതി നല്‍കിട്ടുണ്ടെന്നും പറഞ്ഞു ലൈ-നിങ് പറഞ്ഞു. വസ്ത്രത്തിന്‍റെ കളര്‍ പറ്റേണ്‍ ഇഷ്ടപ്പെടാത്തതാണ് ധരിക്കാതിരിക്കാനുള്ള കരണമായി താരങ്ങള്‍ പറയുന്നത്.