ദുബായ്: ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് സെമിയില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ഗ്രൂപ്പ് മത്സരത്തില്‍ കരോലിന മാരിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ സിന്ധുവിനെ ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യുനാണ് വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു സുംഗിന്റെ വിജയം. ആദ്യസെറ്റ് സുംഗ് നേടിയെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടം നടത്തിയ സിന്ധു സെറ്റ് സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡുമായി മുന്നേറിയ സുംഗിനെ മറികടക്കാന്‍ സിന്ധുവിനായില്ല. സ്കോര്‍: 11-21, 23-21, 21-19.