തളിപ്പറമ്പ് : സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പി. വാസുദേവന്‍(76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. തളിപ്പറന്പ് ഏരിയാ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നു വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. തളിപ്പറമ്ബ് നഗരസഭ രൂപംകൊണ്ടപ്പോള്‍ ഉപദേശകസമിതി ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.