തിരുവനന്തപുരം :പൗരത്വ ഭേദഗതി നിയമത്തിനെതിരേ വന്‍ പ്രതിഷേധവുമായി തിരുവനന്തപുരം പാച്ചല്ലൂർ, പനത്തുറ മുസ്ലിം ജമാ ത്തുകളുടെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്.പൗരത്വ ഭേദഗതി ബിൽ ഉപേക്ഷിക്കുക. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക. എന്നാവശ്യപ്പെട്ടുകൊണ്ടാണ് വിശ്വാസികൾ പ്രതിഷേധറാലി സംഘടിപ്പിച്ചത്.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്ത നിയമവിരുദ്ധ ബില്ലാണിതെന്നും ഇത് മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നുവെന്നും നാളെ നമ്മുടെ പ്രദേശത്തിന്റെയോ നിറത്തിന്റെയോ ഭാഷയുടെയോ പേരില്‍ വിവേചനം കൊണ്ടു വന്നേക്കാമെന്നും സംഘാടക സമിതിയുടെ റാലിയിൽ പങ്കെടുത്ത യുവാവായ പാച്ചല്ലൂർ ദിലീപ് പറഞ്ഞു പാച്ചല്ലൂർ ജമാഅത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് നജ്മുദ്ദീൻ,പനത്തുറ ജമാഅത്ത് പ്രസിഡന്റ് എൻ.എം ഇസ്മായിൽ മൗലവി, ഇമാമുമാരായ അൽ ഹാഫിസ്, അബ്ദുൽ റഹീം മൗലവി, അബ്ദുൽ ഹലീം മൗലവി. പനവിള ദാറുൽ ഉലൂം മദ്രസ പ്രസിഡണ്ട് ജെ ഷംനാദ് എം വൈ നവാസ്, അബ്ദുൽ ബുഹാരി സബൂറുദ്ദീൻ, തുടങ്ങിയവർ പങ്കെടുത്തു.