ദില്ലി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച 120 വ്യക്തികള്‍ക്കാണ് പുരസ്കാരം. രാജ്യം കാത്തിരുന്ന പത്മ പുരസ്കാരത്തില്‍ കേരളത്തിന് അഭിമാന നേട്ടം. ഒരു പത്മ വിഭീഷനും നാല് പത്മശ്രീയും ഉള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ കേരളത്തിന് ലഭിച്ചു. കേരളത്തിന് പത്തരമാറ്റേകിയതായിരുന്നു ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പത്മ വിഭൂഷന്‍ പുരസ്കാരം. കോഴിക്കോടിന് പത്മ തിളക്കം നല്‍കി ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും ആയോധന കലയില്‍ മികവ് തെളിയിച്ച മീനാക്ഷി അമ്മയും പത്മ്രശ്രീ പുരസ്കാരത്തിന് അര്‍ഹയായി. ജ്ഞാനപീഠ പുരസ്കാരത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയ അക്കിത്തം അച്ചുതന്‍ നമ്ബൂതിരിയും ഇന്ത്യന്‍ ഹോക്കി ടീമിന് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ച് നായകന്‍ ശ്രീജേഷും പത്മശ്രീ പുരസ്കാരം നേടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോലിക്കും ജിംനാസ്റ്റിക് താരം ദീപകര്‍മാക്കറിനും പത്മശ്രീ ലഭിക്കും. ഏഴ് പത്മ വിഭൂഷന്‍ പുരസ്കാരങ്ങളും 35 പത്മശ്രീ പുരസ്കാരങ്ങളുമാണ് ഇതുവരെ പ്രഖ്യാപിച്ചത്. പത്മ പുരസ്കാരത്തിനായി 5000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നും 500 അപേക്ഷകളാണ് അവസാന ഘട്ടത്തിലേക്ക് പരിഗണിച്ചത്.