ന്യൂഡല്‍ഹി: പദ്മ പുരസ്കാര ശിപാര്‍ശ ഇനി പുതിയ രീതിയില്‍. നിലവില്‍ മന്ത്രിമാര്‍ പേരുകള്‍ ശിപാര്‍ശ ചെയ്യുന്ന രീതി കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇനി മുതല്‍ ഓണ്‍ലൈനിലൂടെ പദ്മ പുരസ്കാര ശിപാര്‍ശ ചെയ്യാനുള്ള രീതിയിലാണ് നിയമം പരിഷ്കരിച്ചിരിക്കുന്നത്. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ ഓണ്‍ലൈനിലൂടെ നിര്‍ദേശിക്കുന്ന രീതി പദ്മ പുരസ്കാരങ്ങളെ കൂടുതല്‍ ജനകീയമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂഡല്‍ഹിയില്‍ നീതി ആയോഗ് സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. മുമ്ബ് പദ്മ പുരസ്കാരങ്ങള്‍ മന്ത്രിമാരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നല്‍കിയിരുന്നത്. പുതിയ രീതി വരുന്നതോടെ എല്ലാവര്ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഇപ്പോള്‍ ഏതൊരാള്‍ക്കും ഓണ്‍ലൈനിലൂടെ പദ്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.