ന്യൂഡല്‍ഹി: മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനും ശാസ്ത്രജ്ഞന് നമ്പി നാരായണനും ഈ വര്‍ഷത്തെ പദ്മഭൂഷണ്‍ പുരസ്കാരങ്ങള്‍. ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദയ്ക്കും ഗായകന് കെ.ജി. ജയനും പദ്മശ്രീ പുരസ്കാരം നല്‍കും. അന്തരിച്ച പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷണ്‍ നല്‍കും. നടനും നര്‍ത്തകനുമായ പ്രഭുദേവയും പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി.
അന്തരിച്ച പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷണ്‍ നല്‍കും.
ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദയ്ക്കും ഗായകന് കെ.ജി. ജയനും പദ്മശ്രീ പുരസ്കാരം നല്‍കും. നടനും നര്‍ത്തകനുമായ പ്രഭുദേവയും പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി.സിനിമാജീവിതത്തിലെ മുന്നോട്ടുള്ള യാത്രയില്‍ ഏറെ ഊര്‍ജ്ജം നല്‍കുന്നതാണ് പുരസ്കാരമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഐ.എസ്.ആര്.ഒ ചാരക്കേസില്‍ താന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് പുരസ്കാരമെന്ന് നമ്ബി നാരായണന് പ്രതികരിച്ചു.