പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

202

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ അതീവ സുരക്ഷ മേഖലയിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് കെ.എസ്.ഇ.ബി. പോസ്റ്റല്‍ വകുപ്പിന്റെ അക്കൗണ്ട്സ് വിഭാഗത്തിലെ ആറാം നമ്പര്‍ ഗോഡൗണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായത്. തീപിടിത്തമുണ്ടായ ഉടന്‍ വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചതിനാല്‍ വലിയ ദുരന്തമൊഴിവായെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെ.എസ്.ഇ.ബിയുടെ കണ്ടെത്തല്‍ കൂടി ഉള്‍പ്പെടുത്തി ഇതേക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ തയാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് കൈമാറും.

NO COMMENTS

LEAVE A REPLY