പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണം ; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

211

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയില്‍ യുഎസ് വ്യോമസേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ ഗോത്രമേഖലയായ മാട്ടയിലായിരുന്നു യുഎസ് ആക്രമണം നടത്തിയത്. ഭീകരര്‍ സഞ്ചരിച്ച വാഹനത്തിനു നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. കൊടുംഭീകരന്‍ ഹഖാനിയുടെ ഭീകരസംഘടനയിലെ കമാന്‍ഡര്‍ ജമിയുദ്ദീന്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

NO COMMENTS