ഉറി ഭീകരാക്രണവുമായി ബന്ധപ്പെട്ട് വിശദീകരണം തേടാന്‍ പാകിസ്താന്‍ ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ച്‌ വരുത്തി

213

ന്യൂഡല്‍ഹി: ഉറി ഭീകരാക്രണവുമായി ബന്ധപ്പെട്ട് വിശദീകരണം തേടാന്‍ പാകിസ്താന്‍ ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ച്‌ വരുത്തി. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസദിനെ വിളിച്ച്‌ വരുത്തിയത്. ആക്രമണത്തിന്റെ തെളിവുകളും ഇന്ത്യ കൈമാറിയിട്ടുണ്ട്.പാകിസ്താന്‍ ഭീകരത ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് ഉറി അക്രമണം സൂചിപ്പിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി പാക് ഹൈക്കമ്മിഷണറോട് പറഞ്ഞു. ആക്രമണം നടത്തിയ ഭീകരരുടെ പക്കല്‍ നിന്ന് പാകിസ്താനില്‍ നിര്‍മിച്ചിട്ടുള്ള ഭക്ഷണസാധനങ്ങളും ആശയവിനിമയ ഉപകരണങ്ങളടക്കം നിരവധി വസ്തുക്കള്‍ ഇന്ത്യന്‍ സൈനികള്‍ പിടിച്ചെടുത്തിട്ടുണ്ട്.ഉറി അക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ഡി.എന്‍.എ തെളിവടക്കം കൈമാറാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം ഹൈകമ്മിഷണറെ അറിയിച്ചു.അതിനിടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി. അക്രമത്തിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഭീകരാക്രമണത്തോട് കരുതലോടെ പ്രതികരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഭീകരവിരുദ്ധ നടപടികളുടെ ഏകോപനചുമത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നല്‍കാനും തീരുമാനമായി.അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ശക്തമായി തിരിച്ചടിക്കുന്നതിനൊപ്പം ഭീകരതയുടെ പേരില്‍ രാജ്യാന്തര സമൂഹത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം.

NO COMMENTS

LEAVE A REPLY