പാകിസ്ഥാന്റെ വിമാനം ഇന്ത്യ വെടിവെച്ചിട്ടു

173

ജയ്പുര്‍: വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള പാകിസ്ഥാന്‍ ശ്രമം ഇന്ത്യ തകര്‍ത്തു. അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യ വെടിവെച്ചിട്ടു.ബിക്കാനീറിന് സമീപമാണ് വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമമുണ്ടായത്. വ്യോമസേന ഈ ശ്രമത്തെ നേരിട്ടു.

വിമാന അവശിഷ്ടങ്ങള്‍ പാകിസ്ഥാനിലെ ഫോര്‍ട്ട് അബ്ബാസിന് സമീപം പതിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദമാക്കി.ഇന്ന് രാവിലെ 11 30 നായിരുന്നും സംഭവം എന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.സുഖോയ് 30 വിമാനം ഉപയോഗിച്ചാണ് ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടത്.

NO COMMENTS