കശ്മീര്‍ വിഷയം ഉള്‍പ്പെടെ എല്ലാ പ്രശ്നങ്ങളും നിരുപാധികം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ തയാറാണെന്നു പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്

197

ഇസ്‍ലാമാബാദ് • കശ്മീര്‍ വിഷയം ഉള്‍പ്പെടെ എല്ലാ പ്രശ്നങ്ങളും നിരുപാധികം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ തയാറാണെന്നു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ചര്‍ച്ചയിലൂടെയുള്ള പ്രശ്ന പരിഹാരമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഇരുരാജ്യങ്ങളും തമ്മില്‍ എന്തു ചര്‍ച്ച നടത്തിയാലും വിജയിക്കില്ലെന്നും ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അസീസ് പറഞ്ഞു.യുഎന്നില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ ഷെരീഫിനുമേല്‍ താനും സമ്മര്‍ദ്ദം ചെലുത്തി. അതിലൂടെ കശ്മീര്‍ തര്‍ക്കബാധിത പ്രദേശമാണെന്നു രാജ്യാന്തര സമൂഹം അംഗീകരിച്ചു. ഇപ്പോള്‍ സമ്മര്‍ദ്ദം ഇന്ത്യയ്ക്കുമേലാണെന്നും സര്‍താജ് പറഞ്ഞു.കശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടായ പട്ടാള ആക്രമണങ്ങളെക്കുറിച്ച്‌ യുഎന്നിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട യുവ നേതാവ് ബുര്‍ഹാന്‍ വാനി കശ്മീരികളുടെ പ്രതീകമാണെന്നും കശ്മീരികള്‍ക്ക് സ്വയം നിര്‍ണയാവകാശം വേണമെന്ന ആവശ്യത്തെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നെന്നും ഷെരീഫ് പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY