ന്യൂഡല്‍ഹി: ഭീകര ക്യാമ്ബുകള്‍ക്ക് നേരെ ഇന്ത്യയുടെ മിന്നലാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ ചൈനയുടെ പിന്തുണ തേടി . പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രത്യേക ദൂതന്‍മാരായ മഖ്ദൂം കുസ്റോ ഭക്തിയാറും ആലം ദാദ ലാലേഖയും ബീജിങ്ങിലെത്തി. ചൈനയുടെ വിദേശകാര്യ സഹമന്ത്രി ലിയു ഷെന്‍മിന്‍, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദേശകാര്യ സമിതിയുടെ ഉപാധ്യക്ഷന്‍ കായ് വൂ എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തി.കശ്മീരിലെ സ്ഥിതിഗതികളില്‍ അന്താരാഷ്ട്ര സമൂഹം ഇടപ്പെടുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഇരുവരും ചൈനീസ് നേതാക്കളെ അറിയിച്ചു.ബുധനാഴ്ച രാത്രിയിലാണ് പാക് അധീന കശ്മീരിലെ ഭീകര ക്യാമ്ബുകളില്‍ ഇന്ത്യ മിന്നലാക്രണം നടത്തിയത്. ആക്രമണത്തില്‍ 38 ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. അതിനിടയില്‍ സാര്‍ക്ക് ഉച്ചക്കോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറിയത് പാകിസ്താന് കനത്ത തിരിച്ചടിയായി. നിലവിലെ സാഹചര്യം ഉച്ചക്കോടി നടക്കുന്നതിന് ഉചിതമല്ലെന്ന് പറഞ്ഞാണ് ശ്രീലങ്ക പിന്മാറിയത്. സാര്‍ക്ക് ഉച്ചക്കോടിയില്‍ നിന്നും പിന്മാറുന്ന അഞ്ചാമത്തെ രാജ്യമാണ് ശ്രീലങ്ക. നേപ്പാളും, മാലിദ്വീപുമാണ് ഇനി നിലപാട് പ്രഖ്യാപിക്കാനുള്ള രാജ്യങ്ങള്‍.