മിന്നലാക്രമണം സംബന്ധിച്ച്‌ ഇന്ത്യ പറയുന്ന കെട്ടുകഥകള്‍ക്കെതിരെ രാജ്യാന്തര സമൂഹം ഒന്നായി പ്രതികരിക്കണമെന്ന് പാക്ക് സൈനിക മേധാവി

213

ന്യൂഡല്‍ഹി• മിന്നലാക്രമണം സംബന്ധിച്ച്‌ ഇന്ത്യ പറയുന്ന കെട്ടുകഥകള്‍ക്കെതിരെ രാജ്യാന്തര സമൂഹം ഒന്നായി പ്രതികരിക്കണമെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ്. ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാനും അതല്ലെങ്കില്‍ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടാന്‍ തയാറാകാനും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ രാജ്യാന്തര സമൂഹം പ്രതികരിക്കണമെന്ന ആഹ്വാനവുമായി പാക്ക് സൈനിക മേധാവി നേരിട്ട് രംഗത്തെത്തിയത്.ഭീകരവാദത്തിനെതിരായ രാജ്യാന്തര സമൂഹത്തിന്റെ പോരാട്ടത്തില്‍ സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ രാജ്യമാണ് പാക്കിസ്ഥാനെന്നും ജനറല്‍ റഹീല്‍ ഷരീഫ് അവകാശപ്പെട്ടു.

ശത്രുരാജ്യം ഏതുവിധത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാലും തക്ക തിരിച്ചടി നല്‍കാന്‍ പാക്ക് സൈന്യം സുസുജ്ജമാണെന്നും റഹീല്‍ ഷരീഫ് വ്യക്തമാക്കിതായി പാക്കിസ്ഥാനിലെ ദേശീയ മാധ്യമമായ ദ് നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനെ ലക്ഷ്യംവച്ച്‌ വിദേശത്തുനിന്നോ രാജ്യത്തിനകത്തുനിന്നോ എന്തു ഭീഷണി ഉയര്‍ന്നാലും സൈന്യം അതിനു തക്ക തിരിച്ചടി നല്‍കിയിരിക്കും. ഓപ്പറേഷന്‍ സാര്‍ബ്-ഇ-ആസ്ബ് വഴി രാജ്യത്തെ എല്ലാവിധ ഭീകരവാദ പ്രവര്‍ത്തനങ്ങളെയും പാക്ക് സൈന്യം വേരോടെ പിഴുതെറിഞ്ഞതാണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാന്‍ ശത്രുക്കള്‍ എല്ലാക്കാലവും ശ്രമിക്കുന്നതാണ്. എന്നാല്‍ ഈ ലക്ഷ്യത്തോടെയുള്ള എല്ലാ നീക്കങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും ജനറല്‍ റഹീല്‍ ഷരീഫ് വ്യക്തമാക്കി.
ഭീകരവാദികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടാന്‍ തയാറായിരിക്കാന്‍ പാക്ക് സൈന്യത്തിനു മുന്നറിയിപ്പുമായി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതായി മറ്റൊരു പാക്ക് ദേശീയ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് െചയ്തിരുന്നു. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ, പാക്ക് സൈന്യം എന്നിവര്‍ക്കെതിരെയാണു കടുത്തഭാഷയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയതെന്നും പാക്കിസ്ഥാനില്‍ കഴിഞ്ഞദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ഒരു പ്രമുഖ നേതാവിനെ ഉദ്ധരിച്ച്‌ ഡോണ്‍ വെളിപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY