ശ്രീനഗര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെത്തിയ ഗ്രനേഡുകളില്‍ പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ മുദ്ര. നൗഗാം സെക്ടറില്‍ നിന്ന് സൈന്യം പിടികൂടിയ സ്ഫോടകവസ്തുക്കളുടെ ഉത്ഭവം പാകിസ്താന്‍ തന്നെയെന്ന് ഉന്നതഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.വ്യാഴാഴ്ച പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരില്‍ നിന്ന് കണ്ടെത്തിയ മരുന്നുകള്‍, ഭക്ഷണവസ്തുക്കള്‍ എന്നിവയും പാകിസ്താനില്‍ നിന്നുള്ളതാണെന്ന് സൈന്യം അറിയിച്ചു.
പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കള്‍, പെട്രോളിയം ജെല്ലി, സ്ഫോടക ദ്രവ്യങ്ങള്‍, ലൈറ്റര്‍ എന്നിവയും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.സപ്തംബര്‍ 11-ന് പൂഞ്ചിലും 18-ന് ഉറിയിലും സമാന സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.